Latest Updates

പുതിയ ലുക്കുമായി ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ.  ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുന്ന സുഹാനയുടെ പുതിയ ഫോട്ടോയ്ക്ക് നെറ്റിസൺസിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സ്റ്റാർ കിഡ് ശരീരഭാരം കുറച്ചുവെന്നും  ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സുഹാന  വരാനിരിക്കുന്ന പ്രോജക്റ്റ് 'ദി ആർച്ചീസ്' നായി സ്വയം പരിശീലിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ സുഹാന വളരെ ജനപ്രിയയാണ്, മാത്രമല്ല പലപ്പോഴും താരം തന്ർറെ  ഗ്ലാമറസ് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടാറുണ്ട്. ബുധനാഴ്ച്ച പങ്ക് വച്ച മനോഹരമായ പുതിയ  മിറർ നെക്ക്‌ലൈൻ ടോപ്പ് ധരിച്ച് മുടി അഴിച്ചിട്ട് ആകർഷകമായ ലുക്കിലാണ് താരപുത്രി എത്തിയിരിക്കുന്നത്.

ഒരു ഡയമണ്ട് പെൻഡന്റും അനുയോജ്യമായ കമ്മലുകളും ഗംഭീരമായ ഡയമണ്ട് ബ്രേസ്‌ലെറ്റും ഉപയോഗിച്ച് സുഹാന തിളങ്ങുന്നു. പുതിയ ചിത്രത്തിനോട്  ഇൻഡസ്‌ട്രിയിൽ നിന്നുള്ള സുഹൃത്തുക്കളും അടുത്ത ആളുകളും പ്രതികരണം അറിയിക്കുകയും ചില രസകരമായ കമന്റുകൾ പങ്കിടുകയും ചെയ്തു.

സുഹാനയുടെ സഹനടി ഖുഷി കപൂറും ചിത്രത്തോട് പ്രതികരിക്കുകയും ചിരിക്കുന്ന ഇമോജിക്കൊപ്പം "ക്യൂട്ട്" എന്ന് എഴുതുകയും ചെയ്തു.

സുഹാനയും സഹനടന്മാരും - ഖുഷി കപൂർ, അഗസ്ത്യ നാനാദ തുടങ്ങിയവർ കഴിഞ്ഞ മാസം ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ പൂർത്തിയാക്കി. സഹതാരങ്ങൾക്കൊപ്പം നൃത്ത റിഹേഴ്സലുകളിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ സുഹാന.

സോയ അക്തർ സംവിധാനം ചെയ്ത 'ദി ആർച്ചീസ്' ആർച്ചീസ് കോമിക്സിന്റെ 'ദേശി' ടേക്ക് ആണെന്ന് പറയപ്പെടുന്നു. അഗസ്ത്യ നന്ദ, യുവരാജ് മെൻഡ, മിഹിർ അഹൂജ, ഡോട്ട്, വേദാംഗ് റെയ്‌ന എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് പുതുമുഖങ്ങളാണ് ചിത്രത്തിൽ.  2023ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Get Newsletter

Advertisement

PREVIOUS Choice